<p style="font-family:normal;">Providence Women's College Library Catalog</p>
Providence Women's College Library OPAC
Local cover image
Local cover image
Amazon cover image
Image from Amazon.com

വികാരങ്ങള്‍ : ജീവിതത്തിന്‍റെ സത്ത് /ബന്ധങ്ങള്‍ : ബന്ധമോ ബന്ധനമോ = Vikarangal : Jeevithathinte Sathu & Bandhangal : Bandhamo Bandhanamo /

By: Material type: TextTextPublication details: Calicut, Mathrubhumi Books, 2023Description: 164pISBN:
  • 9789355498137
Subject(s): DDC classification:
  • M296.549 SAD/B
Contents:
2in one book 1. വികാരങ്ങൾ :ജീവിതത്തിൻ്റെ സത്ത്‌ 2.ബന്ധങ്ങൾ:ബന്ധമോ ബന്ധനമോ
Summary: 1. വികാരങ്ങൾ :ജീവിതത്തിൻ്റെ സത്ത്‌ 2.ബന്ധങ്ങൾ:ബന്ധമോ ബന്ധനമോ ഒരാൾക്ക് ഏതു വികാരത്തെയും തന്റെ ജീവിതത്തിലെ ഒരു സർഗ്ഗാത്മക ശക്തിയാക്കി മാറ്റാം. – സദ്ഗുരു വികാരങ്ങളെ ജീവിതത്തിന്റെ സത്തായി സങ്കൽപ്പിക്കുവാൻ അനുവദിക്കുന്നത് കാൽപ്പനികത മാത്രമല്ല. അക്ഷരാർത്ഥത്തിലും വികാരങ്ങൾ, പ്രതികരണങ്ങൾക്കും പ്രതിപ്രവർത്തനങ്ങൾക്കും പ്രേരണ നൽകിക്കൊണ്ടു നമ്മുടെ ശരീരത്തിലൂടെ ഒഴുകുന്ന രാസമിശ്രണങ്ങളാണ്. നമുക്ക് സന്തോഷകരമായ വികാരങ്ങളെക്കുറിച്ച് യാതൊരു പ്രശ്‌നങ്ങളുമില്ല. എന്നാൽ അസന്തുഷ്ടമായ വികാരങ്ങളാണു ജീവിതത്തിലെ ആകുലതകളുടെ സ്രോതസ്സ്. ഇവിടെ സദ്ഗുരു മനുഷ്യന്റെ വികാരങ്ങളുടെ വിശാലവ്യാപ്തിയെക്കുറിച്ചും അവയെ പ്രതിബന്ധങ്ങളായി കാണാതെ ചവിട്ടുപടികളായി എങ്ങനെ ഉപയോഗിക്കാമെന്നും വിവരിക്കുന്നു. യോഗിയും ദാർശനികനും ആത്മജ്ഞാനിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആദ്ധ്യാത്മിക ഗുരുവാണ്. പൂർണവ്യക്തതയുള്ള അവബോധം അദ്ദേഹത്തിന് ആത്മീയതയിൽ മാത്രമല്ല വ്യവസായം, പരിസ്ഥിതിസംരക്ഷണം, അന്തർദേശീയ കാര്യങ്ങൾ എന്നിവയിലെല്ലാം തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിക്കൊടുത്തിരിക്കുന്നു. മാത്രമല്ല, അദ്ദേഹം തൊടുന്നിടത്തെല്ലാം പുതിയ വാതിലുകൾ തുറക്കുകയും ചെയ്യുന്നു. അന്വേക്ഷണത്വരയും അത്യുത്സാഹവും യുക്തിയും ദീർഘദൃഷ്ടിയും പിഴയ്ക്കാത്ത നർമ്മോക്തിയും ചേർന്ന തന്റെ പ്രഭാഷണങ്ങൾ അദ്ദേഹത്തിന് അന്താരാഷ്ട്രതലത്തിൽ മികച്ച വാഗ്മി എന്ന ഖ്യാതി നേടിക്കൊടുത്തിട്ടുണ്ട്. നിങ്ങൾ നിങ്ങളെ വളരെ മനോഹരമായ ഒരു നിലയിലേക്ക് ഉയർത്തുകയാണെങ്കിൽ എല്ലാവരും നിങ്ങളുമായി ഒരു ബന്ധം സ്ഥാപിക്കുവാൻ ആഗ്രഹിക്കും – സദ്ഗുരു മനുഷ്യർ നിരന്തരമായി ബന്ധങ്ങൾ ഉണ്ടാക്കുകയും അവയെ തകർക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ, ബന്ധങ്ങൾക്കു മനുഷ്യരെ നിർമ്മിക്കുവാനും തകർക്കുവാനും കഴിയും. എന്തു കൊണ്ടാണ് നമ്മളിൽ കൂടുതൽ ആളുകൾക്കും ബന്ധങ്ങൾ ഒരു ഞാണിന്മേൽക്കളിയാകുന്നത്? ശാരീരികമോ മാനസികമോ വൈകാരികമോ ആയ ഒരു ബന്ധം മറ്റൊരാളുമായി നിർമ്മിക്കുവാൻ നമ്മോടാവശ്യപ്പെടുന്നത ്ഉള്ളിലുള്ള എന്ത് അടിസ്ഥാന പ്രേരണയാകാം? ഈ ബന്ധം ഒരു ബന്ധനമാകാതെ എങ്ങനെ പാലിക്കാൻ കഴിയും? ഈ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുമ്പോൾ, ഭാര്യ, ഭർത്താവ്, കുടുംബം, സുഹൃത്തുക്കൾ, ജോലി, അല്ലെങ്കിൽ ഈ പ്രപഞ്ചം, എന്നിങ്ങനെ എന്തുമായും, സന്തോഷജനകവും, നിലനിൽക്കുന്നതുമായ ബന്ധങ്ങളുണ്ടാക്കുന്നതെങ്ങനെയെന്ന് സദ്ഗുരു പറഞ്ഞുതരുന്നു. പരിഭാഷ സ്മിത മീനാക്ഷി
List(s) this item appears in: New Arrivals
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Books Books PWC Library Malayalam Section 200-Religion M296.549 SAD/B (Browse shelf(Opens below)) Available 60956

2in one book
1. വികാരങ്ങൾ :ജീവിതത്തിൻ്റെ സത്ത്‌

2.ബന്ധങ്ങൾ:ബന്ധമോ ബന്ധനമോ

1. വികാരങ്ങൾ :ജീവിതത്തിൻ്റെ സത്ത്‌

2.ബന്ധങ്ങൾ:ബന്ധമോ ബന്ധനമോ

ഒരാൾക്ക് ഏതു വികാരത്തെയും തന്റെ
ജീവിതത്തിലെ ഒരു സർഗ്ഗാത്മക ശക്തിയാക്കി മാറ്റാം.
– സദ്ഗുരു
വികാരങ്ങളെ ജീവിതത്തിന്റെ സത്തായി സങ്കൽപ്പിക്കുവാൻ അനുവദിക്കുന്നത് കാൽപ്പനികത മാത്രമല്ല. അക്ഷരാർത്ഥത്തിലും വികാരങ്ങൾ,
പ്രതികരണങ്ങൾക്കും പ്രതിപ്രവർത്തനങ്ങൾക്കും
പ്രേരണ നൽകിക്കൊണ്ടു നമ്മുടെ ശരീരത്തിലൂടെ
ഒഴുകുന്ന രാസമിശ്രണങ്ങളാണ്. നമുക്ക്
സന്തോഷകരമായ വികാരങ്ങളെക്കുറിച്ച് യാതൊരു
പ്രശ്‌നങ്ങളുമില്ല. എന്നാൽ അസന്തുഷ്ടമായ വികാരങ്ങളാണു ജീവിതത്തിലെ ആകുലതകളുടെ
സ്രോതസ്സ്. ഇവിടെ സദ്ഗുരു മനുഷ്യന്റെ
വികാരങ്ങളുടെ വിശാലവ്യാപ്തിയെക്കുറിച്ചും
അവയെ പ്രതിബന്ധങ്ങളായി കാണാതെ
ചവിട്ടുപടികളായി എങ്ങനെ ഉപയോഗിക്കാമെന്നും വിവരിക്കുന്നു.
യോഗിയും ദാർശനികനും ആത്മജ്ഞാനിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആദ്ധ്യാത്മിക
ഗുരുവാണ്. പൂർണവ്യക്തതയുള്ള അവബോധം അദ്ദേഹത്തിന് ആത്മീയതയിൽ മാത്രമല്ല വ്യവസായം,
പരിസ്ഥിതിസംരക്ഷണം, അന്തർദേശീയ കാര്യങ്ങൾ
എന്നിവയിലെല്ലാം തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിക്കൊടുത്തിരിക്കുന്നു. മാത്രമല്ല, അദ്ദേഹം തൊടുന്നിടത്തെല്ലാം പുതിയ വാതിലുകൾ
തുറക്കുകയും ചെയ്യുന്നു. അന്വേക്ഷണത്വരയും
അത്യുത്സാഹവും യുക്തിയും ദീർഘദൃഷ്ടിയും
പിഴയ്ക്കാത്ത നർമ്മോക്തിയും ചേർന്ന തന്റെ പ്രഭാഷണങ്ങൾ അദ്ദേഹത്തിന് അന്താരാഷ്ട്രതലത്തിൽ മികച്ച വാഗ്മി എന്ന ഖ്യാതി നേടിക്കൊടുത്തിട്ടുണ്ട്.

നിങ്ങൾ നിങ്ങളെ വളരെ മനോഹരമായ ഒരു
നിലയിലേക്ക് ഉയർത്തുകയാണെങ്കിൽ എല്ലാവരും നിങ്ങളുമായി ഒരു ബന്ധം സ്ഥാപിക്കുവാൻ
ആഗ്രഹിക്കും
– സദ്ഗുരു
മനുഷ്യർ നിരന്തരമായി ബന്ധങ്ങൾ ഉണ്ടാക്കുകയും
അവയെ തകർക്കുകയും ചെയ്യുന്നു.
നിർഭാഗ്യവശാൽ, ബന്ധങ്ങൾക്കു മനുഷ്യരെ
നിർമ്മിക്കുവാനും തകർക്കുവാനും കഴിയും. എന്തു കൊണ്ടാണ് നമ്മളിൽ കൂടുതൽ ആളുകൾക്കും ബന്ധങ്ങൾ ഒരു ഞാണിന്മേൽക്കളിയാകുന്നത്?
ശാരീരികമോ മാനസികമോ വൈകാരികമോ
ആയ ഒരു ബന്ധം മറ്റൊരാളുമായി നിർമ്മിക്കുവാൻ
നമ്മോടാവശ്യപ്പെടുന്നത ്ഉള്ളിലുള്ള എന്ത്
അടിസ്ഥാന പ്രേരണയാകാം? ഈ ബന്ധം ഒരു ബന്ധനമാകാതെ എങ്ങനെ പാലിക്കാൻ കഴിയും?
ഈ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുമ്പോൾ, ഭാര്യ, ഭർത്താവ്, കുടുംബം, സുഹൃത്തുക്കൾ, ജോലി, അല്ലെങ്കിൽ ഈ
പ്രപഞ്ചം, എന്നിങ്ങനെ എന്തുമായും,
സന്തോഷജനകവും, നിലനിൽക്കുന്നതുമായ
ബന്ധങ്ങളുണ്ടാക്കുന്നതെങ്ങനെയെന്ന് സദ്ഗുരു
പറഞ്ഞുതരുന്നു.
പരിഭാഷ
സ്മിത മീനാക്ഷി

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image

Powered by Koha